കൽപ്പറ്റ/പുൽപ്പള്ളി
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പതാക, കൊടിമര ജാഥകൾക്ക് നാടെങ്ങും ആവേശ്വോജ്വല വരവേൽപ്പ്. സിപിഐ എം മുൻ ജില്ലാ സെക്രട്ടറി പി എ മുഹമ്മദിന്റെ മേപ്പാടിയിലെ സ്‌മൃതിമണ്ഡപത്തിൽനിന്ന് പതാകയും മുൻ ജില്ലാ കമ്മിറ്റി അംഗം പി കെ മാധവന്റെ പുൽപ്പള്ളിയിലെ സ്‌മൃതിമണ്ഡപത്തിൽനിന്ന് കൊടിമരവും വിവിധ കേന്ദ്രങ്ങളിലെ ഉജ്വല സ്വീകരണങ്ങൾ ഏറ്റുവാങ്ങി ബത്തേരിയിൽ എത്തി.
പി എ മുഹമ്മദിന്റെ സ്‌മൃതിമണ്ഡപത്തിൽനിന്ന് മകൻ പി എ നിഷാദ് കൈമാറിയ പതാക ജില്ലാ സെക്രട്ടിറി പി ഗഗാറിൻ ഏറ്റുവാങ്ങി. ജാഥാ ക്യാപ്‌റ്റൻ എ എൻ പ്രഭാകരന് കൈമാറി. ജാഥ പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്‌തു. പി വി മാത്യു അധ്യക്ഷനായി.
ക്യാപ്‌റ്റൻ എ എൻ പ്രഭാകരൻ, ഏരിയാ സെക്രട്ടറി വി ഹാരിസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം മധു, കെ സുഗതൻ, കെ എം ഫ്രാൻസിസ്, മുതിർന്ന നേതാവ് വി പി ശങ്കരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. കെ കെ സഹദ് സ്വാഗതവും കെ വി ബൈജു നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ജാഥ ബത്തേരിയിൽ എത്തിയത്. കൽപ്പറ്റയിൽ പി കെ ബാബുരാജ് അധ്യക്ഷനായി. പി കെ അബു സ്വാഗതം പറഞ്ഞു. മുട്ടിലിൽ വി വേണുഗോപാൽ അധ്യക്ഷനായി. കെ ജയരാജൻ സ്വാഗതം പറഞ്ഞു. മീനങ്ങാടിയിൽ ഇ എ അബ്ബാസ് അധ്യക്ഷനായി. പി വി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. കൃഷ്‌ണഗിരിയിൽ കെ ടി ബിനു അധ്യക്ഷനായി. ഇ സുരേഷ് സ്വാഗതം പറഞ്ഞു.
പുൽപ്പള്ളിയിൽ പി കെ മാധവന്റെ ഭാര്യ പി കെ സതി, മകൾ പി എം വിദ്യ എന്നിവരിൽനിന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ കൊടിമരം ഏറ്റുവാങ്ങി ജാഥാ ക്യാപ്‌റ്റൻ പി വി സഹദേവന് കൈമാറി. സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. സി പി വിൻസന്റ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിഅംഗം എം എസ് സുരേഷ്‌ബാബു, രുക്മിണി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി സ്വാഗതം പറഞ്ഞു. ഇരുളത്ത് നടന്ന സ്വീകരണത്തിൽ കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. എ വി ജയൻ സ്വാഗതം പറഞ്ഞു. കേണിച്ചിറയിൽ പി കെ മോഹനൻ അധ്യക്ഷനായി. ജിഷ്ണു ഷാജി സ്വാഗതം പറഞ്ഞു. ബീനാച്ചിയിൽ ഇരു ജാഥകളും സംഗമിച്ച് ബൈക്ക് റാലിയുടെ അകമ്പടിയോടെ കോട്ടക്കുന്നിലെത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..