തൃശൂർ
വേല വെടിക്കെട്ടുകൾ നടത്താനുള്ള അനുമതി തേടി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാര്‍ നവംബർ ഒന്നിന് പുറപ്പടുവിച്ച വെടിക്കെട്ട് നടത്തുന്നത് സംബന്ധിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ദേവസ്വം ഭാരവാഹികൾ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തിരിക്കുന്നത്.
എക്‌സ്‌പ്ലോസീവ് ആക്ട് ആൻഡ് റൂൾസ് 2008ൽ പറയുന്ന വ്യവസ്ഥകൾക്ക് തികച്ചും വിപരീതമാണ് പുതിയ ഗസറ്റ് വിജ്ഞാപനം. വെടിക്കെട്ട് സംബന്ധിച്ച പുതിയ നിർദേങ്ങളും വ്യവസ്ഥകളും നടപടികളും നിലനിൽക്കുന്നതല്ലെന്ന് കാണിച്ചാണ് ഹർജിയെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ്‌കുമാറും പറഞ്ഞു. തിരുവമ്പാടി വേല ജനുവരി മൂന്നിനും പാറമേക്കാവ് വേല അഞ്ചിനുമാണ്.
കഴിഞ്ഞ ദിവസമാണ് കേന്ദ്ര നിയമം പ്രകാരം വേല വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചതായി കലക്ടർ അർജുൻ പാണ്ഡ്യൻ ദേവസ്വം ഭാരവാഹികളെ അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..