06 July Sunday
ഇലക്ട്രിസിറ്റി ബോര്‍ഡ് സ്വകാര്യവല്‍ക്കരണത്തിനെതിരെ

വൈദ്യുതി ജീവനക്കാരുടെ 
ഒരു മണിക്കൂര്‍ പണിമുടക്ക് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024
തൃശൂർ
ചണ്ഡീഗഡ്, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ ഇലക്ട്രിസിറ്റി ബോർഡ് സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ചണ്ഡീഗഡ് വൈദ്യുതി തൊഴിലാളികൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച സംസ്ഥാനത്തെ വൈദ്യുതി ജീവനക്കാർ ഒരുമണിക്കൂർ പണിമുടക്കും.   
പകൽ 12മുതൽ ഒന്നുവരെയാണ് പണിമുടക്കുന്നത്. വൈകിട്ട് അഞ്ചിന് തൃശൂർ ഏജിസ്‌ ഓഫീസിന് മുന്നിൽ നടക്കുന്ന പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യും. 
നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് ഭാരവാഹികളായ പി പി ഷൈലിഷ്, കെ എസ്  സൈനുദ്ദീൻ,  പി വി സുകുമാരൻ, എ  പി ഡേവിസ്, സി ശിവദാസൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top