തൃശൂർ
തൃശൂർ ഗവ. എൻജിനിയറിങ് കോളേജിലെ മെക്കാനിക്കൽ വിഭാഗം പൂർവ വിദ്യാർഥികളുടെ ആഗോള സംഗമം നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500ഓളം പൂർവ വിദ്യാർഥികൾ പങ്കെടുത്തു. കോളേജിൽ പ്രവേശനം തുടങ്ങിയ 1957 മുതൽ 2024 വരെയുള്ള ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ വിദ്യാർഥികളാണ് പങ്കെടുത്തത്. പ്രിൻസിപ്പൽ ഡോ. കെ മീനാക്ഷി ഉദ്ഘാടനം ചെയ്‌തു.
"റോയൽ ടൈംസ്' എന്ന മെക്കാനിക്കൽ വിഭാഗം വാർത്താപത്രികയുടെ ആദ്യപതിപ്പ് പ്രകാശിപ്പിച്ചു. മെക്കാനിക്കലിലെ പൂർവ വിദ്യാർഥിയും നടനുമായ ടി ജി രവി ആദ്യപ്രതി സ്വീകരിച്ചു. മെക്കാനിക്കൽ വിഭാഗം മേധാവി രാജേഷ് വഞ്ചിപ്പുര, പ്രൊഫ. ടി കൃഷ്ണകുമാർ, ഡോ. സി പി സുനിൽകുമാർ, പ്രൊഫ. എ രാജൻ ബാബു, ഡോ. ഇസഡ് എ സോയ, ഡോ. പി എ അബ്ദുൽ സമദ്, ഡോ. എ കെ മുബാറക്, ജോർജ് ജെ വിൻസെന്റ്, കെ ജെ വിജയമ്മ, വൈഭവി ജി റാവു, ഡോ. എ എസ് സുനിൽ, ഡോ. സി സജിത്ബാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..