തൃശൂർ
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ സ്മരണ നിലനിർത്തുന്നതിനായി സ്മാരകസമിതി ഏർപ്പെടുത്തിയ മലയാള കവിതാപുരസ്കാരം ടി പി വിനോദിന് സമ്മാനിച്ചു. വിനോദിന്റെ ‘സത്യമായും ലോകമേ' എന്ന കവിതാസമാഹാരത്തിനാണ് 25000 രൂപയും കീർത്തിമുദ്രയും
അടങ്ങുന്ന പുരസ്കാരം.
അനുസ്മരണ യോഗത്തിൽ പ്രൊഫ. സാറാ ജോസഫ് പുരസ്‌കാരം സമ്മാനിച്ചു. ചെയർമാൻ പ്രൊഫ. എം ഹരിദാസ് അധ്യക്ഷനായി. പി എൻ ഗോപീകൃഷ്ണൻ, സജിത രാധാകൃഷ്ണൻ, ജയൻ നമ്പ്യാർ , ടി പി വിനോദ്, എസ് എം ജീവൻ , സ്വപ്ന രമേശ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..