06 July Sunday

എസ്‌വൈഎസ് കേരള യുവജന 
സമ്മേളനത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

എസ്‌വൈഎസ് കേരള യുവജന സമ്മേളനം ഡോ. യഹിയ റോഡസ് ഉദ്ഘാടനം ചെയ്യുന്നു

ആമ്പല്ലൂർ
എസ്‌വൈഎസ് കേരള യുവജന സമ്മേളനത്തിന്‌ തുടക്കമായി. അമേരിക്കൻ പണ്ഡിതൻ ഡോ. യഹിയ റോഡസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ത്വാഹാ തങ്ങൾ സഖാഫി അധ്യക്ഷനായി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തി. 
മന്ത്രി കെ രാജൻ, മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ  സെക്രട്ടറി ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എം മുഹമ്മദ് സഖാഫി  എന്നിവർ സംസാരിച്ചു. ശനിയാഴ്‌ച രാവിലെ പത്തിന് നടക്കുന്ന ഫ്യൂച്ചർ കേരള സമ്മിറ്റ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന് പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അധ്യക്ഷനാകും. അഡ്വ. ഹാരിസ് ബീരാൻ എംപി പ്രഭാഷണം നടത്തും. നെക്‌സ്‌റ്റ്‌ ജെൻ കോൺക്ലേവ്, ഹിസ്റ്ററി ഇൻസൈറ്റ്, എക്‌സ്‌പോ, കൾചറൽ ഡയലോഗ് എന്നിവയും നടക്കുന്നു. പതിനായിരം സ്ഥിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. 25,000 അതിഥി പ്രതിനിധികൾ പങ്കെടുക്കുന്ന പ്രതിദിന സായാഹ്ന ആശയ സമ്മേളനവുമുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top