വാടാനപ്പളളി
വാടാനപ്പള്ളി പഞ്ചായത്തിലേക്ക് കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്റ്റീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം.
അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനോ പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി എട്ട്. പ്രായപരിധി- 2025 ജനുവരി ഒന്നിന് 18നും 30നും ഇടയിൽ. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. വിവരങ്ങൾക്ക് ഫോൺ: 0487 2600257.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..