01 July Tuesday

ശിവഗിരി തീർഥാടനത്തിന്‌ ഇന്ന് തുടക്കമാകും

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

ശിവഗിരി തീർഥാടനവേദിയിൽ സ്ഥാപിക്കുന്നതിനുള്ള ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം ഇലവുംതിട്ട മൂലൂർ വസതിയിൽനിന്നും മഹാസമാധിയിൽ എത്തിച്ചപ്പോൾ

വർക്കല
 92–--ാമത് ശിവഗിരി തീര്‍ഥാടനത്തിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ 10ന് മന്ത്രി എം ബി രാജേഷ്   ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും.  
പകൽ11:30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനാകും.  പകൽ 2ന്  ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെ യ്യും.   ഡോ. അനന്തരാമകൃഷ്ണന്‍ അധ്യക്ഷനാകും. വൈകിട്ട് 5 ന് ശുചിത്വ ആരോഗ്യ ഉന്നത വിദ്യാഭ്യാസ സമ്മേളനം കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തുടർന്ന് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം മല്ലികാ സുകുമാരന്‍  നിര്‍വഹിക്കും. 
തീർഥാടനത്തിന്റെ ഭാഗമായുള്ള പദയാത്രകളും പ്രയാണങ്ങളും  ശിവഗിരിയിലെത്തിച്ചേർന്നു. നഗരിയിൽ ഉയർത്തുന്നതിനുള്ള  പതാക, ഗുരുദേവൻ ശിവഗിരി തീർഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണത്തിൽനിന്നും  സമാധിയിലെത്തിച്ചു.  പതാക കൊടിക്കയർ കളവംകോട് ശക്തീശ്വര ക്ഷേത്രത്തിൽനിന്നും  വേദിയിൽ തെളിക്കുന്ന ദീപം  കണ്ണൂർ സുന്ദരേശ്വര ക്ഷേത്രത്തിൽനിന്നും വേദിയിൽ സ്ഥാപിക്കുന്നതിനുള്ള ഗുരുദേവ പഞ്ചലോഹവിഗ്രഹം  ഇലവുംതിട്ട മൂലൂർ വസതിയിൽനിന്നും ഗുരുദേവപ്രതിമയിൽ ചാർത്തുന്നതിനുള്ള വസ്ത്രം ശ്രീനാരായണഗുരു സൊസൈറ്റി ശ്രീലങ്കയിൽനിന്നും  ശിവഗിരിയിൽ എത്തിച്ചു.
 
ദേശാഭിമാനി സ്റ്റാൾ ഇന്നുമുതൽ
 92–-ാ-മത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് 30നും 31നും ജനുവരി ഒന്നിനും ദേശാഭിമാനി സ്റ്റാൾ ശിവഗിരിയിൽ പ്രവർത്തിക്കും. തിങ്കൾ രാവിലെ 9.30ന് വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top