സീതാറാം യെച്ചൂരി നഗർ
വനിതാ പ്രതിനിധികളുടെ സംഘശക്തിയാൽ കരുത്തുറ്റതായി സിപിഐ എം ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനത്തെ സമ്പന്നമാക്കുകയാണ് വനിതാ പ്രതിനിധികൾ. 38 വനിതകളാണ് സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുന്നത്.
കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, സി എസ് സുജാത, പി സതിദേവി എന്നിവരും ആരോഗ്യ മന്ത്രി വീണാ ജോർജ്, എസ് നിർമലാ ദേവി, കോമളം അനിരുദ്ധൻ, ലസിതാ നായർ എന്നിങ്ങനെ നാല് ജില്ലാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ സമ്മേളനത്തിന്റെ കരുത്തായി മാറി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ കൂടിയാണ് വനിതകളിൽ പലരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..