പത്തനംതിട്ട
ക്രിസ്‌മസ് –- പുതുവത്സര ആഘോഷങ്ങളിൽ ജനത്തിന് താങ്ങായി കൺസ്യൂമർ ഫെഡിന്റെ വിപണിയും ഒരുങ്ങുന്നു. തിങ്കളാഴ്‌ച മുതൽ വിപണി തുടങ്ങും. നിശ്ചയിക്കപ്പെട്ട 12 ഇനങ്ങൾ സപ്ലൈകോയിലെ പോലെ സബ്‌സിഡി നിരക്കിലാണ് നൽകുന്നത്. ഇതിന് 15 മുതൽ 49 ശതമാനം വരെ സബ്‌സിഡി നൽകുന്നു. മറ്റിനങ്ങൾ 15 മുതൽ 30 ശതമാനം വിലക്കുറവിലുമാണ് നൽകുന്നത്. ജില്ലയിലെ 12 ഔട്ട്‌ലെറ്റുകളിലും വിപണനമാരംഭിക്കും.
വിപണന മേളയുടെ ജില്ലാ ഉദ്‌ഘാടനം തിങ്കൾ പകൽ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി രാജപ്പൻ നിർവഹിക്കും.ക്രിസ്‌മസ് –- പുതുവത്സര ആഘോഷങ്ങളിൽ ജനത്തിന് താങ്ങായി കൺസ്യൂമർ ഫെഡിന്റെ വിപണിയും ഒരുങ്ങുന്നു. തിങ്കളാഴ്‌ച മുതൽ വിപണി തുടങ്ങും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..