കോന്നി
ശബരിമല തീർഥാടകരുടെ കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിലിടിച്ച് നാലുപേർക്ക് പരിക്ക്. കന്യാകുമാരി മാർത്താണ്ഡം പുളിത്തുറ രുഗ്മിണി (58), ചെറുമക്കളായ ആരു (6), ദന (4), പിക്കപ്പ് വാൻ ഡ്രൈവർ അൽത്താഫ് (24) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളി പകൽ 3.30ഓടെ പുനലൂർ- –- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മാരൂർ പാലത്തിന് സമീപമായിരുന്നു അപകടം.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ച കാർ പത്തനാപുരം ഭാഗത്തേക്ക് പോകുമ്പോഴാണ് പത്തനാപുരം ഭാഗത്തുനിന്നും കോന്നിയിലേക്ക് വാഴക്കുലകളുമായി വന്ന പിക്കപ്പ് വാനിന്റെ വലതുഭാഗത്ത് നിയന്ത്രണംവിട്ട് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതുഭാഗവും പിക്കപ്പിന്റെ വലതുഭാഗവും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ എലിയറയ്ക്കലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..