പാലക്കാട്
ജന്മനാടായ കൂടല്ലൂരിൽ എം ടി വാസുദേവൻ നായർക്ക് അരുണോദയം വായനശാലയുടെ സ്നേഹപ്രണാമം.
ജനുവരി രണ്ടിന് വൈകിട്ട് അഞ്ചിന് കൂടല്ലൂർ ഗവ. ഹൈസ്കൂൾ അങ്കണത്തിൽ നടക്കുന്ന എം ടി അനുസ്മരണത്തിൽ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ പങ്കെടുക്കും. മന്ത്രി എം ബി രാജേഷ്, സാഹിത്യകാരന്മാരായ ബെന്യാമിൻ, കെ ആർ മീര, ആലങ്കോട് ലീലാകൃഷ്ണൻ, പി മമ്മിക്കുട്ടി എംഎൽഎ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ്, ദേശാഭിമാനി കോഴിക്കോട് ബ്യൂറോ ചീഫ് പി വി ജീജോ, സി പി ചിത്രഭാനു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സത്യനാഥൻ തുടങ്ങി കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..