06 July Sunday

കവ, ആനക്കല്ല്‌, തെക്കേ മലമ്പുഴ 
ഭാഗത്തേക്ക് കടത്തിവിടില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

 

മലമ്പുഴ
പുതുവർഷാഘോഷത്തിന്റെ ചൊവ്വ രാത്രി എട്ടുമുതൽ ബുധൻ രാവിലെ ആറുവരെ കവ, ആനക്കല്ല്‌, തെക്കേ മലമ്പുഴ ഭാഗത്തേക്ക് സന്ദർശകരെ കടത്തിവിടില്ലെന്ന്‌ മലമ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു. വന്യമൃഗങ്ങളുടെ വിഹാരം കണക്കിലെടുത്താണ്‌ തീരുമാനം. റോഡുകളിൽ പെയിന്റ്‌, ചുണ്ണാമ്പ്, മറ്റ് ചായങ്ങൾ ഉപയോഗിച്ച് എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുമുതൽ വികൃതമാക്കുന്നതുമായി ബന്ധപ്പെട്ട കർശന നിയമനടപടി സ്വീകരിക്കും. ജാഥകൾ, ഡിജെ പാർട്ടികൾ, ഒത്തുകൂടലുകൾ എന്നിവ പൊതുസ്ഥലത്ത് സംഘടിപ്പിക്കുന്നതും കർശനമായി നിരോധിച്ചു. മന്തക്കാട്, തെക്കേ മലമ്പുഴ കവ, കൊട്ടേക്കാട് എന്നിവിടങ്ങളിൽ വൈകിട്ട് ആറുമുതൽ പൊലീസിന്റെ കർശനവാഹന പരിശോധനയും പട്രോളിങ്ങും ഉണ്ടായിരിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top