പാലക്കാട്
സ്വരലയ സമന്വയം നൃത്ത സംഗീതോത്സവത്തിന്റെ ഒമ്പതാംദിന പരിപാടികൾ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്തു. സ്വരലയ പ്രസിഡന്റ് എൻ എൻ കൃഷ്ണദാസ് അധ്യക്ഷനായി. സ്വരലയ സെക്രട്ടറി ടി ആർ അജയൻ, കെ ബാബു എംഎൽഎ, മഞ്ജു മേനോൻ, പ്യാരിലാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി മോത്തിലാൽ ഗോയൽ, ജെൻസി, കെ ഹരിഹരൻ, ഗീത ഗോയൽ, ഫാറൂഖ് അബ്ദുൾറഹ്മാൻ, ലളിത അച്യുതാനന്ദ് എന്നിവർ സംസാരിച്ചു. വി എസ് മുഹമ്മദ് കാസിം സ്വാഗതവും പി ആർ പരമേശ്വരൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ സ്വരലയ വിജയ ജയരാജ് പുരസ്‌കാരം പിന്നണി ഗായിക ജെൻസിക്ക് ഇ എൻ സുരേഷ്ബാബു കൈമാറി.
ഡോ. ജാനകി രംഗരാജന്റെ ഭരതനാട്യം അരങ്ങേറി. ‘നാദ പ്രവാഹ്' ഹിന്ദി ഗാനവിരുന്നും ഉണ്ടായി. നിഷാദ്, സഞ്ജയ് കൊരഗോവങ്കർ, പി വി പ്രീത, അഭിരാമി, അനുശ്രീ, നിത്യശ്രീ, ജി പ്രമോദ്കുമാർ എന്നിവരായിരുന്നു ഗായകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..