പാലക്കാട്
ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവധാര ജില്ലാ യൂത്ത് ലിറ്ററേച്ചൽ ഫെസ്റ്റിവൽ ജനുവരി അഞ്ചിന് വിക്ടോറിയ കോളേജിൽ. സംഘാടകസമിതി രൂപീകരിച്ചു. യോഗം പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന ട്രഷറർ ടി ആർ അജയൻ ഉദ്‌ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ആർ ജയദേവൻ അധ്യക്ഷനായി.
കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം ആർ മഹേഷ്, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ് കുമാർ, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എസ് വിപിൻ, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ എം രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ് ഷക്കീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ കൃഷ്ണൻകുട്ടി, ശലീഷ ശങ്കർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എം എ ജിതിൻ രാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പി വി രതീഷ് നന്ദിയും പറഞ്ഞു. ടി ആർ അജയൻ ചെയർമാനും കെ സി റിയാസുദ്ദീൻ കൺവീനറുമായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..