പാലക്കാട്
ജനുവരി 22 ലെ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് വിജയിപ്പിക്കണമെന്ന് -അധ്യാപക സർവീസ് സംഘടനാ സമരസമിതി ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ പി എസ് സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു.
സമരസമിതി ജില്ലാ ചെയർമാൻ പി വിജയകുമാർ അധ്യക്ഷനായി. കൺവീനർ എം സി ഗംഗാധരൻ, എൻ എൻ പ്രജിത, സി എ ഈജു, എ അംജത്ഖാൻ, എം എസ് റീജ, സതീഷ്‌മോൻ, എം എസ് അനിൽകുമാർ, ആർ മനോജ് കുമാർ എന്നിവർ സംസാരിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പി ഡി അനിൽകുമാർ സ്വാഗതവും എം എൻ വിനോദ് നന്ദിയും പറഞ്ഞു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ്പ് അപാകം പരിഹരിക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..