06 July Sunday

സർഗമഹോത്സവമായി ബാലസംഘം കാർണിവൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

കൊഴിഞ്ഞാമ്പാറയിൽ ബാലസംഘം കാർണിവൽ സംസ്ഥാന അക്കാദമിക് കൺവീനർ ടി കെ നാരായണദാസ് ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
ബാലസംഘം സ്ഥാപകദിനത്തിൽ ‘അതിരുകളില്ലാത്ത ലോകം ആഹ്ലാദകരമായ ബാല്യം'  മുദ്രാവാക്യം ഉയർത്തി വില്ലേജ്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച കാർണിവൽ സർഗാത്മകതയുടെയും സൗഹൃദത്തിന്റെയും മഹോത്സവമായി. 
ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന്‌ കുട്ടികൾ പങ്കെടുത്തു. പാട്ട്‌ വേദി, ചിത്രരചന, പുസ്തകപ്രദർശനം, ചരിത്ര പ്രദർശനം, ഭക്ഷണസ്റ്റാളുകൾ, ഫോട്ടോ കോർണറുകൾ, ഇ കെ നായനാർ സെൽഫി പോയിന്റ്‌,  നാടൻ കളികൾ, പ്രാദേശിക കലാരൂപങ്ങളുടെ അവതരണം എന്നിവ പ്രത്യേകതകളായി. മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്‌, സാഹിത്യകാരൻ എം ടി വാസുദേവൻനായർ എന്നിവരെ അനുശോചിച്ചായിരുന്നു പരിപാടികൾക്ക്‌ തുടക്കം.  
കുട്ടികൾ നാളത്തെയല്ലാ ഇന്നത്തെ പൗരന്മാർ തന്നെയാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും കാർണിവലിൽ പ്രഖ്യാപിച്ചു.
ബാലസംഘം സംസ്ഥാന അക്കാദമിക് കൺവീനർ ടി കെ നാരായണദാസ് കൊഴിഞ്ഞാമ്പാറയിലും ജില്ലാ സെക്രട്ടറി ആർ സൂരജ് ഒലവക്കോടും ജില്ലാ കൺവീനർ യു ബാലചന്ദ്രൻ ഷൊർണൂരും സംസ്ഥാന ജോ. സെക്രട്ടറി ആയിഷ നിഹ്മ പൂക്കോട്ട്കാവിലും ജില്ലാ അക്കാദമിക് കൺവീനർ പി ടി രാഹേഷ് പെരുമുടിയൂരിലും കലാകാരൻ പ്രജിത്ത് ചേതന മനിശീരിയിലും ചിത്രകാരി ശ്രീജ പള്ളം പാലപ്പുറത്തും  ഉദ്ഘാടനംചെയ്തു .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top