07 October Tuesday

പോഷകാഹാരക്കിറ്റ്‌ വിതരണം

വെബ് ഡെസ്‌ക്‌Updated: Friday Dec 20, 2024

 

പാലക്കാട്‌
ജില്ലാ പഞ്ചായത്തിന്റെ 2024-–-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി എച്ച്ഐവി അണുബാധിതർക്ക് പോഷകാഹാരക്കിറ്റ്‌ നൽകുന്നതിന്റെ രണ്ടാംഘട്ട വിതരണം ശനിയാഴ്‌ച തുടങ്ങും. ശനി പകൽ 11 മുതൽ മൂന്നുവരെ പാലക്കാട്, മണ്ണാർക്കാട് താലൂക്കിലെ ഗുണഭോക്താക്കളും 23ന് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ ഗുണഭോക്താക്കളും, 24ന് ചിറ്റൂർ, ആലത്തൂർ താലൂക്കിലെ ഗുണഭോക്താക്കളും ബന്ധപ്പെട്ട രേഖകൾ സഹിതം കിറ്റ് കൈപ്പറ്റണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top