01 July Tuesday

എസ്എഫ്ഐ സ്ഥാപിത ദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 55-ാം സ്ഥാപിത ദിനാഘോഷ പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട് 
എസ്എഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 55–-ാം സ്ഥാപിത ദിനാഘോഷ പരിപാടി മാനാഞ്ചിറ സ്‌ക്വയറിൽ  അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി അമൽരാജ് അധ്യക്ഷനായി. 
കേന്ദ്ര കമ്മിറ്റിയംഗം കെ വി അനുരാഗ്, ജില്ലാ സെക്രട്ടറി പി താജുദ്ധീൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് സാദിഖ്, കെ മിഥുൻ, സരോദ് ചങ്ങാടത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എസ് നന്ദന എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും ‘ഗ്രാമഫോൺ’ മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top