06 July Sunday
ചില പഞ്ചായത്തുകൾക്ക്‌ വിമുഖത

നാലുലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്‌ത്രം വിരിക്കും

സ്വന്തം ലേഖികUpdated: Monday Dec 30, 2024

വേളം പഞ്ചായത്തിൽ തോടിന്‌ കയർ ഭൂവസ്‌ത്രം വിരിച്ചപ്പോൾ

കോഴിക്കാട്‌
മണ്ണൊലിപ്പ്‌ തടഞ്ഞ്‌ ജലം മണ്ണിൽ നിലനിർത്താൻ സഹായിക്കുന്ന ജൈവ കവചമായ കയർ ഭൂവസ്‌ത്രത്തിന്റെ  വിസ്‌തൃതി കൂട്ടാൻ ലക്ഷ്യമിട്ട്‌ കയർ വികസന വകുപ്പ്‌. 2024 –-25 സാമ്പത്തിക വർഷം നാലുലക്ഷം ചതുരശ്ര മീറ്റർ  കയർ ഭൂവസ്‌ത്രമാണ്‌  വിരിക്കുക. കയർ ഭൂവസ്‌ത്രം വിരിക്കുന്നതിന്റെ അളവ്‌ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണിത്‌. തൊഴിലുറപ്പ്‌ പദ്ധതിയിലെ മാനദണ്ഡങ്ങൾ, ചില  പഞ്ചായത്തുകളുടെ  വിമുഖത എന്നിവയാണ്‌ തോത്‌ കുറയാനിടയാക്കുന്നത്‌. 
     ഈ വർഷം ഇതുവരെ 73,800 ചതുരശ്ര മീറ്റർ കയർ ഭൂവസ്‌ത്രം വിരിച്ചു. 2022–-23 ൽ 3.32 ലക്ഷം ചതുരശ്ര മീറ്ററും 2023–-24 ൽ 2.58 ലക്ഷം ചതുരശ്ര മീറ്ററുമായിരുന്നു. തുടർന്നാണ്‌ സെമിനാറുകൾ ഉൾപ്പെടെ ക്യാമ്പയിനുകൾ നടത്തി പദ്ധതി വ്യാപിപ്പിക്കുന്നത്‌. ഇതിന്റെ ഫലമായി ഈ മാസം 1.33 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്‌ത്രത്തിന്‌ ഓർഡർ ലഭിച്ചു.
   70 പഞ്ചായത്തുകളിൽ 50ൽ താഴെ  മാത്രമാണ്‌ കയർ ഭൂവസ്‌ത്രം വാങ്ങുന്നുള്ളൂ.  തൊഴിലുറപ്പ്‌ പദ്ധതിയിലുൾപ്പെടുത്തിയാണ്‌ പഞ്ചായത്തുകളിൽ കയർ ഭൂവസ്‌ത്രം വിരിക്കുന്നത്‌.  കയർമേഖലയിൽ കൂടുതൽ തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ്‌  പദ്ധതി ആവിഷ്‌ക്കരിച്ചത്‌. 60 കയർ സഹകരണ സംഘങ്ങളിൽ 10 എണ്ണം ചകിരി  ഉൽപ്പാദിക്കുന്ന യൂണിറ്റുകളാണ്‌. ജില്ലയിലേക്ക്‌  കയറുകൾ കയർഫെഡാണ്‌ വിതരണം ചെയ്യുന്നത്‌. 
  തൊഴിലുറപ്പ്‌ മാനദണ്ഡം വെല്ലുവിളി
     ഒരു സ്ഥലത്ത്‌ പ്രവൃത്തി നടപ്പാക്കിയാൽ അഞ്ചുവർഷം കഴിഞ്ഞ്‌ മാത്രമേ  അവിടെ വീണ്ടും ചെയ്യാവൂ എന്ന തൊഴിലുറപ്പ്‌ പദ്ധതിയിലെ  മാനദണ്ഡം  കയർ ഭൂവസ്‌ത്രം വിരിക്കുന്നതിൽ തടസ്സമാവുന്നുണ്ട്‌. കയർ ഭൂവസ്‌ത്രം മൂന്നുവർഷം കഴിയുമ്പോൾ ദ്രവിച്ച്‌ മണ്ണിനോട്‌ ചേരും. എന്നാൽ തൊഴിലുറപ്പ്‌ മാനദണ്ഡം മാറ്റാത്തതിനാൽ  പല തദ്ദേശ സ്ഥാപനങ്ങൾക്കും വീണ്ടും ഇത്‌ ചെയ്യാനാവുന്നില്ല.   ഇത്‌ പരിഹരിക്കാനായി കയർ വസ്‌ത്ര ഡയറക്ടറേറ്റ്‌ തൊഴിലുറപ്പ്‌ പദ്ധതി അധികൃതരോട്‌  വിഷയം ചർച്ചചെയ്യും

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top