06 July Sunday

സില്‍വര്‍ ജൂബിലി ആഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Dec 30, 2024

പന്നിയങ്കര സർവീസ്‌ സഹകരണ ബാങ്കിന്റെ സിൽവർ ജൂബിലി ആഘോഷം എം മെഹബൂബ്‌ ഉദ്‌ഘാടനം ചെയ്യുന്നു

കോഴിക്കോട്
പന്നിയങ്കര സർവീസ് സഹകരണ ബാങ്ക് സിൽവർ ജൂബിലി ആഘോഷം കൺസ്യൂമർഫെഡ് ചെയർമാൻ  എം മെഹബൂബ് ഉദ്ഘാടനംചെയ്തു. ബാങ്ക് പ്രസിഡന്റ് ടി ദാസൻ അധ്യക്ഷനായി. സെക്രട്ടറി പി മഹേഷ് ചന്ദ്ര റിപ്പോർട്ട് അവതരിപ്പിച്ചു.  മുൻകാല ഭരണസമിതി അം​ഗങ്ങളെ ഡെപ്യൂട്ടി മേയർ സി പി  മുസാഫർ അഹമ്മദ് ആദരിച്ചു. കൗൺസിലർമാരായ പി കെ നാസർ, എം ബിജുലാൽ, ജയശീല, നിർമല, ആയിഷബി പാണ്ടികശാല, രമ്യ സന്തോഷ്, സിഡിഎസ് ചെയർപേഴ്സൺ ശ്രീജ ഹരീഷ്, ബൈജു, കെ പി ശിവദാസൻ, ടി പി കുഞ്ഞാതു തുടങ്ങിയവർ സംസാരിച്ചു.  സ്വാ​ഗതസം​ഘം ചെയർമാൻ സി പ്രിയകുമാർ സ്വാ​ഗതവും ബാങ്ക് വൈസ് പ്രസിഡന്റ് അബുലൈസ് കടുവാനത്ത് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top