കോഴിക്കോട്
കളിച്ചും കഥപറഞ്ഞും പാട്ടുപാടിയും നിറങ്ങളുടെ ആകാശം തീർത്ത് കുട്ടികൾ. ചരിത്രവും ശാസ്ത്രവും അറിഞ്ഞും അറിവുകൾ പങ്കുവച്ചും ബാലസംഘം കുട്ടികളുടെ കാർണിവൽ. ബാലസംഘം 64ാം സ്ഥാപിത ദിനത്തിന്റെ ഭാഗമായി ജില്ലയിൽ 264 മേഖലകളിലും കൂട്ടുകാർ ഒത്തുകൂടി. "അതിരുകളില്ലാത്ത ലോകം, ആഹ്ലാദകരമായ ബാല്യം’ മുദ്രാവാക്യം ഉയർത്തിയാണ് അക്ഷരോത്സവവും കാർണിവലും സംഘടിപ്പിച്ചത്.
രാവിലെ തുടങ്ങി രാത്രിവരെ നീണ്ട ഉത്സവമായി പരിപാടികൾ. രാവിലെ പതിനഞ്ചാമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവത്തിന്റെ മേഖല മത്സരങ്ങൾ നടന്നു. ഒഞ്ചിയം ഏരിയയിലെ ചോമ്പാലയിൽ ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ സൂര്യ കാർണിവൽ ഉദ്‌ഘാടനംചെയ്‌തു. ടൗൺ ഏരിയയിലെ കോവൂരിൽ സംസ്ഥാന ജോയിന്റ് കൺവീനർ മീര ദർശകും വടകര മുടപ്പിലാവിൽ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ കെ ലതികയും പരിപാടി ഉദ്ഘാടനംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..