06 July Sunday

സിപിഐ എം സെമിനാറുകൾ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

 

വടകര
ജനുവരി 29, 30, 31 തീയതികളിൽ വടകരയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തിന് അനുബന്ധമായി കോട്ടപ്പള്ളി, വടകര ടൗൺ, കടമേരി, നടക്കുതാഴ സൗത്ത് ലോക്കലുകളിൽ ഞായറാഴ്‌ച സെമിനാറുകൾ നടക്കും. ‘മതം, വർഗീയത, ഭരണകൂടം’ വിഷയത്തിൽ കോട്ടപ്പള്ളിയിൽ നടക്കുന്ന സെമിനാറിൽ കാസർകോട്‌ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ഡോ. വി പി പി മുസ്തഫ, എം നാരായണൻ എന്നിവർ സംസാരിക്കും. വടകര ടൗൺ ലോക്കൽ കമ്മിറ്റി ‘കേരളത്തിന്റെ വികസന പ്രതിസന്ധിയും കേന്ദ്രസർക്കാർ നിലപാടുകളും’ വിഷയത്തിൽ കരിമ്പനപ്പാലത്ത് സംഘടിപ്പിക്കുന്ന സെമിനാറിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പി കെ ദിവാകരൻ എന്നിവർ സംസാരിക്കും. കടമേരി ലോക്കലിൽ ‘മാധ്യമങ്ങളുടെ രാഷ്ട്രീയം’ സെമിനാറിൽ മാധ്യമ പ്രവർത്തകൻ എം വി നികേഷ്‌ കുമാറും ‘മതം, വർഗീയത, ഭരണകൂടം’ സെമിനാറിൽ എ എം റഷീദും സംസാരിക്കും. നടക്കുതാഴ സൗത്ത് ലോക്കൽ കമ്മിറ്റി മുള്ളൻകുന്നിൽ ‘ഇടതുപക്ഷ ബദലും നവ കേരളവും’ വിഷയത്തിൽ വൈകിട്ട് അഞ്ചിന് സംഘടിപ്പിക്കുന്ന സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനംചെയ്യും. ടി പി ഗോപാലൻ, പി കെ ശശി എന്നിവർ സംസാരിക്കും. സിപിഐ എം മുള്ളൻകുന്ന് ബ്രാഞ്ച് ഓഫീസ് കേളുഏട്ടൻ–-യു കുഞ്ഞിരാമൻ സ്മാരക മന്ദിരം കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. തുടർന്ന് കലാപരിപാടികളും ഉണ്ടാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top