06 July Sunday

അന്ത്യാദരമേകാൻ നാടാകെ

സ്വന്തം ലേഖകൻUpdated: Friday Dec 27, 2024

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ എം ടി വാസുദേവൻ നായരുടെ 
ഭാര്യയെയും മകളെയും ആശ്വസിപ്പിക്കുന്നു

കോഴിക്കോട്‌
മലയാള സാഹിത്യത്തിൽ നക്ഷത്രശോഭ പരത്തിയ മഹാപ്രതിഭയ്‌ക്ക്‌ അന്ത്യാദരമർപ്പിക്കാൻ നാടാക ഒഴുകിയെത്തി. ഓരോ മലയാളിയുടെയും സ്വകാര്യ അഹങ്കാരമായ, ഹൃദയത്തിൽ ആരാധനയോടെ മാത്രം കണ്ടിരുന്ന പ്രിയപ്പെട്ട എം ടിക്ക്‌ സാഹിത്യനഗരം നൽകിയത്‌ വികാരപരമായ യാത്രയയപ്പ്‌. 
സാഹിത്യകുലപതിയെ ഒരുനോക്കുകാണാൻ ബുധനാഴ്‌ച രാത്രി മുതൽ ‘സിതാര’ യിലേക്ക്‌  അക്ഷരസ്‌നേഹികളും സാമൂഹ്യ–-സാംസ്‌കാരിക–-സാഹിത്യ–- രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പ്രവഹിക്കുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗം എ പ്രദീപ്‌കുമാർ, കെ കെ ലതിക, കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബ്‌, എൽഡിഎഫ്‌ ജില്ലാ കൺവീനർ മുക്കം മുഹമ്മദ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌, ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ, കെ സി അബു, കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്‌, മുസ്ലിംലീഗ്‌ ജില്ലാ പ്രസിഡന്റ്‌ എം എ റസാഖ്‌, സെക്രട്ടറി ടി ടി ഇസ്‌മയിൽ, ഭവന ബോർഡ്‌ ചെയർമാൻ ടി വി ബാലൻ, ഒഡേപെക്‌ ചെയർമാൻ കെ പി അനിൽകുമാർ, സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ, സ്വാലിഹ്‌ കൂടത്തായി, കെ അജിത, നടന്‍ നിര്‍മല്‍ പാലാഴി, എഴുത്തുകാരായ വി ആർ സുധീഷ്‌, കൽപ്പറ്റ നാരായണൻ, കെ സി നാരായണൻ, കെ പി സുധീര, യു കെ കുമാരൻ, പി കെ പാറക്കടവ്‌, കവി വീരാൻകുട്ടി, കെ എസ്‌ വെങ്കിടാചലം, വിൽസൺ സാമുവൽ, ബാബു പറശ്ശേരി, പി ആർ നാഥൻ, പി പി ശ്രീധരനുണ്ണി, പുരുഷൻ കടലുണ്ടി, സത്യചന്ദ്രൻ പൊയിൽക്കാവ്‌, മനയത്ത്‌ ചന്ദ്രൻ, പോൾ കല്ലാനോട്‌, കേളുഎട്ടൻ പഠനഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ  സെക്രട്ടറി യു ഹേമന്ത്‌ കുമാർ, രാഘവൻ അത്തോളി തുടങ്ങി നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top