കുറവിലങ്ങാട്
തേനിയിൽ വേളാങ്കണ്ണി തീർഥാടകർ സഞ്ചരിച്ച കാർ വാനുമായി കൂട്ടിയിടിച്ച് മരിച്ച മൂന്നു യുവാക്കളുടെ മൃതദേഹങ്ങൾ കുറവിലങ്ങാട്ടെ വീടുകളിൽ എത്തിച്ചു. കുര്യം അമ്പലത്തുംഗൽ ജോബിൻതോമസ്(33), കാഞ്ഞിരത്തുംഗൽ സോണിമോൻ(45), കുര്യം കോയിക്കൽ ജെയിൻതോമസ്(30) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച വൈകിട്ട് വീടുകളിലെത്തിച്ചത്. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റ ചുരത്താൻകുന്നേൽ പി ഡി ഷാജി(47)യെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ദിണ്ടിഗൽ റോഡിൽ പെരിയകുളത്തിനും ബസലകുണ്ടയ്ക്കും ഇടയിലായിൽ ശനിയാഴ്ച പുലർച്ചെ 2.50 നായിരുന്നു അപകടം.
തേനി മെഡിക്കൽ കോളേജിൽ ഞായാറാഴ്ച പോസ്റ്റുമോർട്ടം പൂർത്തിയാക്കി പകൽ രണ്ടോടെ ബന്ധുക്കൾക്കു വിട്ടുകി. മൃതദേഹങ്ങൾ മൂന്ന് ആംബുലൻസുകളിലാണ് നാട്ടിലേക്ക് എത്തിച്ചത്. മൂവരുടേയും സംസ്‌കാരം തിങ്കളാഴ്ച രാവിലെ ഒൻപതിന് കുറവിലങ്ങാട് മേജർആർക്കിഎപ്പിസ്‌കോപ്പൽ ആർച്ചുഡീക്കൻ മർത്ത്മറിയം തീർഥാടന ദേവാലയത്തിൽ. ജോസ് കെ മാണി എംപി, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി ജെ ജോസഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി വി സുനിൽ, സജേഷ്ശശി, കടുത്തുരുത്തി ഏരിയ സെക്രട്ടറി കെ ജയകൃഷ്ണൻ എന്നിവരടക്കമുള്ളവർ വീടുകളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..