06 July Sunday

നവകേരളത്തിലെ സ്‌ത്രീപക്ഷ
ചിന്തകളുമായി വനിതാസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024
ഏറ്റുമാനൂർ
സമൂഹത്തിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളിലൂന്നി ഏറ്റുമാനൂരിൽ സംഘടിപ്പിച്ച ‘പുതിയ കേരളം, പുതിയ സ്‌ത്രീസമൂഹം’ വനിതാസംഗമം ആവേശോജ്വല സംഗമമായി മാറി. ജനുവരി രണ്ടുമുതൽ അഞ്ചുവരെ പാമ്പാടിയിൽ നടക്കുന്ന സിപിഐ എം ജില്ലാ സമ്മേളനത്തോട്‌ അനുബന്ധിച്ചായിരുന്നു വനിതാസംഗമം. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ ഉദ്‌ഘാടനംചെയ്‌തു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കൃഷ്‌ണകുമാരി രാജശേഖരൻ അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ, ഏരിയ സെക്രട്ടറി ബാബു ജോർജ്‌, അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ വി ബിന്ദു, സംസ്ഥാന എക്‌സിക്യൂട്ടീവംഗം തങ്കമ്മ ജോർജുകുട്ടി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രമാ മോഹൻ, കവിതാ റെജി, ജില്ലാ പ്രസിഡന്റ്‌ പി ആർ സുഷമ, സെക്രട്ടറി അഡ്വ. ഷീജ അനിൽ, ഏരിയ സെക്രട്ടറി സേതുലക്ഷ്‌മി എന്നിവർ സംസാരിച്ചു. ജെഎൻയു എസ്‌എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി പാർവതിയെ ആദരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top