കോട്ടയം
ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് വർണാഭമായ തുടക്കം. എം ടി സെമിനാരി എച്ച്എസ്എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷനായി. യുവജന ക്ഷേമ ബോർഡംഗം റോണി മാത്യു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ എന്നിവർ പരിപാടികൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി എസ് പുഷ്പമണി, പി എം മാത്യു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമല ജിമ്മി, രാധാ വി നായർ, ടി എൻ ഗിരീഷ് കുമാർ, അഡ്വ. ശുഭേഷ് സുധാകരൻ, പി ആർ അനുപമ, ഹേമലത പ്രേംസാഗർ, സുധാകുര്യൻ, പി കെ വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിനോ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ അരുൺകുമാർ, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ രഞ്ജിത്ത് കുമാർ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ടി എസ് ലൈജു എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്തിൽനിന്ന് എംടി സെമിനാരി സ്‌കൂളിലേക്ക് സാംസ്‌കാരിക ഘോഷയാത്ര നടത്തി. ശനി, ഞായർ ദിവസങ്ങളിൽ കായികമത്സരങ്ങളും കലാമത്സരങ്ങളും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..