06 July Sunday

കട്ടപ്പന ഫെസ്റ്റ് 
20ന് തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024

 കട്ടപ്പന

ക്രിസ്മസ്–- പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കട്ടപ്പന ഫെസ്റ്റ് വെള്ളി മുതൽ നഗരസഭ സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് നാലിന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ചിൽ ആദ്യമായി അണ്ടർ വാട്ടർ ടണൽ എക്‌സ്‌പോ, ബേഡ്‌സ് ഷോ, ശ്വാനപ്രദർശനം, അമ്യൂസ്‌മെന്റ് പാർക്ക്, സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 
 വിവിധ ദിവസങ്ങളിൽ ചലച്ചിത്ര പിന്നണി ഗായകരുടെ ഗാനമേള, നാടൻപാട്ട്, കലാപരിപാടികൾ, കരോൾഗാന മത്സര, കവിയരങ്ങ്, ട്രോ ബോക്സിങ് ചാമ്പ്യൻഷിപ്പ് എന്നിവയും നടക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിക്കും. നഗരസഭ ചെയർപേഴ്‌സൺ ബീനാ ടോമി അധ്യക്ഷയാകും. വാർത്താസമ്മേളനത്തിൽ പ്രശാന്ത് രാജു, ബിജു പൂവത്താനി, പി എ ഷാനവാസ്, ഷെഫീഖ് മുഹമ്മദ് ഇസ്മയിൽ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top