06 July Sunday

സുനാമി ദുരന്ത അനുസ്മരണവും 'സ്മൃതിനിധി' പദ്ധതി ഉദ്ഘാടനവും

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

സുനാമി ദുരന്തവാർഷികത്തിൽ അഴീക്കൽ ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ സ്മൃതിമണ്ഡപത്തിൽ

കരുനാഗപ്പള്ളി
 അഴീക്കൽ ഗവ. ഹൈസ്കൂളിൽ സുനാമി ദുരന്തദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂളിൽ ആരംഭിച്ച അനുസ്മരണ യാത്ര അഴീക്കൽ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തിൽ ദുരന്തത്തിൽ ജീവൻ നഷ്ടമായ അഴീക്കൽ സ്കൂളിലെ 10 കുട്ടികളുടെ ഓർമയ്ക്കായി 10 മൺചെരാതുകൾ തെളിച്ചു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘സ്മൃതിനിധി' ജീവകാരുണ്യ പദ്ധതിക്കും തുടക്കമായി. പിടിഎ പ്രസിഡന്റ് ലിജിമോൻ, എസ്എസ്ജി ചെയർമാൻ ബിനു, എംപിടിഎ പ്രസിഡന്റ് പ്രിയ, പ്രധാനാധ്യാപിക കെ എൽ സ്മിത, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ സജിക്കുട്ടൻ, മോഹൻദാസ്, റാണി, സ്കൗട്ട് മാസ്റ്റർ കമലം, സുജാരാജ്, മുഹമ്മദ് സലിംഖാൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top