നീലേശ്വരം
കേരള പൂരക്കളി കലാ അക്കാദമി പള്ളിക്കര പാലരെകീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ പൂരക്കളി കലാകാരൻ അടോട്ടെ വി പി പ്രശാന്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ടി ഐ മധുസൂദനൻ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ അധ്യക്ഷനായി.
അക്കാദമി സെക്രട്ടറി വി പി മോഹനൻ, കുഞ്ഞികണ്ണൻ കയ്യൂർ, എൻ കൃഷ്ണൻ, പി വി മണി, കാഞ്ഞങ്ങാട് ദാമോദരൻ പണിക്കർ, ടി ചോയ്യമ്പു, സന്തോഷ് പാലായി, മയിച്ച പി ഗോവിന്ദൻ , സുധാകരൻ പള്ളിക്കര, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..