06 July Sunday

ആഘോഷം റോഡിൽ വേണ്ട റദ്ദാക്കും ലൈസൻസും രജിസ്‌ട്രേഷനും

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

 കണ്ണൂർ

പുതുവത്സരാഘോഷങ്ങൾ അതിരുകടക്കാതിരിക്കാൻ വാഹന പരിശോധന കർശനമാക്കി പൊലീസും മോട്ടോർ വാഹന വകുപ്പും. ആഘോഷത്തിനിടെയുള്ള വാഹനാപകടങ്ങൾ മുന്നിൽക്കണ്ട്‌ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന കർശനമാക്കാൻ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് നിർദേശിച്ചു. 
 31ന് ജില്ലയിലെ പ്രധാന അപകട മേഖലകൾ, ദേശീയ സംസ്ഥാന പാത, പ്രധാന നഗരങ്ങൾ, ഗ്രാമീണ റോഡുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും പരിശോധന. ആർടി ഓഫീസ്, സബ് ആർടി ഓഫീസ്‌ ഉദ്യോഗസ്ഥരും പങ്കെടുക്കും.
 മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുമുള്ള ഡ്രൈവിങ്, അമിതവേഗം, രണ്ടിലധികം പേരുമായുള്ള ഇരുചക്ര വാഹന യാത്ര, സിഗ്നൽ ലംഘനം തുടങ്ങിയ കുറ്റങ്ങൾക്ക് പിഴക്കുപുറമേ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും  സ്വീകരിക്കും. രൂപവും അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസറും മാറ്റിയ വാഹനങ്ങളുടെ  രജിസ്ട്രേഷനും റദ്ദാക്കുമെന്ന്‌ ആർടിഒ അറിയിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top