കണ്ണൂർ
പുതിയതെരു –- പാപ്പിനിശേരി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുങ്ങുന്നു. കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ഉന്നതതല യോഗം ചേർന്ന് വിവിധ നിർദേശങ്ങൾ ചർച്ചചെയ്തു. ഇവ പരിഗണിച്ച് അന്തിമ പരിഹാരത്തിനായി ചൊവ്വ പകൽ 12ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാപ്പിനിശേരി പഞ്ചായത്തിൽ ചേരും.
പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശേരി, പഴയങ്ങാടി റോഡ് ജങ്‌ഷൻ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് എംഎൽഎ മുൻകൈയെടുത്ത് യോഗം വിളിച്ചത്. കലക്ടറുടെ ചുമതലയുള്ള എഡിഎം സി പത്മചന്ദ്രക്കുറുപ്പ് യോഗത്തിൽ അധ്യക്ഷനായി. കലക്ടറേറ്റിലെ യോഗത്തിന് ശേഷം പഴയങ്ങാടി റോഡ് ജങ്‌ഷൻ, പാപ്പിനിശേരി കോട്ടൻസ് റോഡ് എന്നിവിടങ്ങൾ എംഎൽഎയും സംഘവും സന്ദർശിച്ചു.
പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് പി പി ഷമീമ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി അനിൽകുമാർ, ടി വി രാജേഷ്, കണ്ണൂർ ആർടിഒ ഇ എസ് ഉണ്ണിക്കൃഷ്ണൻ, വളപട്ടണം സർക്കിൾ ഇൻസ്പെക്ടർ ടി പി സുമേഷ്, എസ്ഐ പി ഉണ്ണിക്കൃഷ്ണൻ, വിഎസ് ശ്യാംലാൽ, വി തുളസീധരൻ, കെ വി അബ്ദുള്ള എന്നിവരും യോഗത്തിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..