കണ്ണൂർ
മലയാള സാഹിത്യത്തിന് വെളിച്ചംനൽകിയ എഴുത്തുകാരനാണ് എം ടിയെന്ന് എം മുകുന്ദൻ. ചൂട്ടായും നിലാവായും നക്ഷത്രമായും മിന്നാമിനുങ്ങായും എം ടി വെളിച്ചം ചൊരിഞ്ഞു. എല്ലാ വിളക്കും കെട്ടുപോയ ഇരുട്ടാണ് എം ടിയുടെ വിയോഗമെന്നും ജില്ലാ ലൈബ്രറി കൗൺസിലും ജില്ലാ സെൻട്രൽ ലൈബ്രറിയും സംഘടിപ്പിച്ച എം ടി അനുസ്‌മരണത്തിൽ അദ്ദേഹം പറഞ്ഞു.
എഴുത്തുകാർ ദൂരം സൂക്ഷിക്കണമെന്നാണ് എം ടി തന്നോട് പറഞ്ഞത്. പക്ഷേ, അതിന് സാധിച്ചില്ല. എഴുത്തിനും വായനയ്‌ക്കും ചിന്തകൾക്കുമൊപ്പം എം ടിയുടെ മൗനവും വളർന്നു. എഴുത്തുകാർ ദരിദ്രരും വഴിതെറ്റി നടക്കുന്നവരുമാണെന്ന പൊതുചിന്തയിൽനിന്ന് മാറിയുള്ള ഇമേജുണ്ടാക്കാൻ എം ടിക്ക് സാധിച്ചുവെന്നും എം മുകുന്ദൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. എം കെ മനോഹരൻ, ടി പി വേണുഗോപാൽ, എം കെ രമേഷ്‌കുമാർ, വി കെ പ്രകാശിനി, പി കെ വിജയൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..