തലശേരി
ആർഎസ്‌എസ്സുകാർ ബോംബെറിഞ്ഞ് കൊന്ന വടക്കെ പൊയിലൂരിലെ സിപിഐ എം പ്രവർത്തകൻ പള്ളിച്ചാൽ വിനോദൻ (32) വധക്കേസ് വിചാരണ അഡീഷനൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതിയിൽ ആരംഭിച്ചു. കേസിലെ ഒന്നാംസാക്ഷി അത്തിക്കാവിൽ ജിജേഷിനെ വിസ്‌തരിച്ചു. സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും. ആർഎസ്‌എസ്–-ബിജെപി പ്രവർത്തകരായ പി ധനീഷ്, ജഗതീഷ്, എ സി രജിലേഷ്, വി പി ഷഫിൽ, നിജീഷ് എന്ന മുത്തു, പി ബിജിത്ത് എന്ന കോസ് ബിജിത്ത്, പി അഖിൽ എന്ന കുട്ടൻ, സി കെ വിജേഷ് എന്ന അക്കു വിജേഷ്, വി എം സുരേഷ് എന്നിവരാണ് പ്രതികൾ.
2015 ഏപ്രിൽ15ന് പുലർച്ചെ പ്രതികൾ സംഘം ചേർന്ന് ബോംബെറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്. പ്രോസിക്യുഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ വിനോദ്‌കുമാർ ചമ്പളോൻ ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..