06 July Sunday

ടൺ കണക്കിന് കാട്ടുകൂർക്ക

എസ്‌ ഇന്ദ്രജിത്ത്‌Updated: Monday Dec 30, 2024
മറയൂർ
മറയൂർ മലനിരകളിൽ വിളയുന്ന കാട്ടുകൂർക്കയ്ക്ക് വൻ ഡിമാൻഡ്. ഒരുകിലോ കൂർക്കയ്ക്ക് 100 രൂപവരെ കർഷകർക്ക് ലഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ മറയൂരിൽ പ്രവർത്തിക്കുന്ന ചില്ല ലേലവിപണിയിൽ വ്യാഴാഴ്ചതോറും നടക്കുന്ന വ്യാപാരത്തിലാണ് കൂർക്കയ്ക്ക് മികച്ച വില ലഭിച്ചത്. ഇവിടെ  മൂന്ന് ആഴ്ചകളിലായി 30 ടൺ കാട്ടുകൂർക്കയാണ് വിറ്റഴിച്ചത്. കേരളത്തിലെ വിവിധ മേഖലകളിൽനിന്നുള്ള വ്യാപാരികൾ കാട്ടുകൂർക്ക വാങ്ങുന്നതിനായി മറയൂരിൽ എത്തുന്നുണ്ട്.  കാലാവസ്ഥ അനുകൂലമായതിനാൽ വരും ആഴ്ചകളിൽ കൂർക്കയുടെ വരവ് കൂടും.
നാട്ടുകൂർക്കയെക്കാളും ഏറെ ഗുണമേന്മയേറിയ കാട്ടുകൂർക്ക മറയൂർ മലനിരകളിലെ  കാടുകളിലെ വിവിധ ആദിവാസി കുടിക്കാരാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. കവക്കുടി, നെല്ലിപ്പെട്ടി, പെരിയകുടി, കുത്ത്കല്ല്, വേങ്ങാപ്പാറ, കമ്മാളം കുടി, ഇരുട്ടളക്കുടി എന്നിവിടങ്ങളിലെ 250 കർഷകർ 750 ഏക്കറിലായി കൂർക്ക കൃഷി ചെയ്യുന്നു. കൂർക്കയുടെ വിപണനത്തിന് വനംവകുപ്പിന്റെ സഹായവുമുണ്ട്. ചില്ലലേല വിപണിയിലെത്തുന്ന മുഴുവൻ കൂർക്കയും വിപണിയിലെത്തിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top