രാജാക്കാട്
സംസ്ഥാന മിനിത്രോമ്പോൾ ചാമ്പ്യൻഷിപ്പിൽ അൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും രണ്ടാംസ്ഥാനം നേടി. ആകെ 28ടീമുകളാണ് മാറ്റുരച്ചത്.
സമാപനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ബേബിലാൽ അധ്യക്ഷനായി. ത്രോബോൾ എഡ്യുക്കേഷൻ ഓഫ് ഇന്ത്യ എക്സി:മെമ്പർ ഷാഹുൽ ഹമീദ്, കേരള ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ടി പി ബഷീർ, ട്രഷറർ പി ആർ മുഹമ്മദ് റാഫി, കോ– ഓർഡിനേറ്റർ അഡ്വ:എ എം നിഷാമോൾ, കിങ്ങിണി രാജേന്ദ്രൻ, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ്, അരവിന്ദ് അനിൽകുമാർ, ഷർമിള ബാധുരി മനോജ്, എ സുനിൽകുമാർ, എ എസ് സുനീഷ്, ദിപ്തി മരിയജോസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..