06 July Sunday

6.55 കോടി അനുവദിച്ചു: മന്ത്രി റോഷി

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024
ഇടുക്കി
ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്തു റോഡുകളുടെ നവീകരണത്തിനായി 6,54,97000 രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിലവിൽ പൊതുമരാമത്തു വകുപ്പിന് കീഴിലുള്ളതും മറ്റ് വലിയ നിർമാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടാത്തതുമായ റോഡുകളുടെ അറ്റകുറ്റ പണികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 
വാത്തികുടി–- പതിനാറാംകണ്ടം–-  മുരിക്കാശേരി റോഡ്, പതിനാറാംകണ്ടം–- പ്രകാശ് റോഡ്, ചേലച്ചുവട് –- പെരിയാർവാലി–- മുരിക്കാശേരി റോഡ്, ഒടക്ക്സിറ്റി –-ഗൗരി സിറ്റി പതിനാറാംകണ്ടം –-ഉപ്പുതോട് റോഡ് എന്നിവക്കായി 84.13 ലക്ഷം രൂപ അനുവദിച്ചു .
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ മുളകരമേട്‌–- മന്തികാനം–- വെള്ളയാംകുടി റോഡ്, വെള്ളയാംകുടി–- കുരിശുപാറ–- നാങ്കുതൊട്ടി റോഡ്, എസ് എൻ ജങ്ഷൻ–- വലിയപ്പാറ–- മൂന്നാനപ്പള്ളി റോഡ് എന്നിവക്കായി 62 ലക്ഷം രൂപയും 
മരിയാപുരം പഞ്ചായത്തിലെ തടിയമ്പാട്–- വിമലഗിരി ശാന്തിഗ്രാം റോഡ്, താഴത്തു നിലീവയൽ–- ഉദയഗിരി നീലിവയൽ റോഡ്, പൂവത്തുംക്കവല ഒടക്ക് സിറ്റി എന്നിവക്കായി 80 ലക്ഷം രൂപയും അനുവദിച്ചു. 
കരിമ്പൻ–- മുരിക്കാശേരി റോഡ്, ചുരുളി–- ആൽപ്പാറ ഉമ്മൻ ചാണ്ടി കോളനി കഞ്ഞിക്കുഴി–- തെക്കേമല റോഡ്, തോപ്രാംകുടി–- ഞാറക്കവല ഈട്ടിത്തോപ്പ് റോഡ്, കൊമ്പൊടിഞ്ഞാൽ മരക്കാനം –- കൊന്നത്തടി അഞ്ചാം മൈൽ റോഡ് എന്നിവക്കായി 99.55 ലക്ഷം രൂപയും കമ്പിളികണ്ടം–- തിങ്കൾകാട് റോഡ്  വെള്ളത്തൂവൽ–- കൊന്നത്തടി റോഡ് എന്നിവക്കായി 67.80 ലക്ഷം രൂപയും,തടിയംപാട് കുതിരക്കല്ല്–-  മരിയാപുരം റോഡ്, മരിയാപുരം–- പൂവത്തിങ്കൽ കവല റോഡിനുമായി 40.65 ലക്ഷം രൂപയും അനുവദിച്ചു. ഇതോടൊപ്പം പഴയരികണ്ടം–- പോന്നൊരുത്തൻ പട്ടയക്കുടി റോഡ്, പുളിക്കത്തൊട്ടി–- വെണ്മണി റോഡ് , തള്ളകാനം–- മങ്കുവ ചിന്നാർ റോഡ്, കമ്പിളികണ്ടം–- പനംകൂട്ടി റോഡ് എന്നിവയുടെ നവീകരണത്തിനായി 44.29 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട് .
ഇടുക്കി നേര്യമംഗലം റോഡിന്റെ നവീകരണത്തിനായി 86.55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. അതോടൊപ്പം കട്ടപ്പന–- പാറക്കടവ് ജ്യോതിസ് ബൈപാസ് റോഡ്, കട്ടപ്പന ദീപിക ജങ്‌ഷൻ–-  ഗുരുമന്ദിരം റോഡ്, കട്ടപ്പന–-- പള്ളിക്കവല സ്‌കൂൾ കവല റോഡ്, കട്ടപ്പന–- ഇരട്ടയാർ റോഡ്, ഇരട്ടയാർ –-ശാന്തിഗ്രാം റോഡ് എന്നിവയുടെ നവീകരണത്തിനായി 40 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്. നിരപ്പേൽകട–- ആനകുത്തി പൂവേഴ്സ് മൗണ്ട് ചക്കകാനം  റോഡ്, എസ് എൻ ജങ്‌ഷൻ  പേഴുംകവല റോഡ്, കാൽവരി മൗണ്ട്–- തങ്കമണി റോഡ് എന്നിവക്കായി 50 ലക്ഷം രൂപയും എന്നിങ്ങനെ ആകെ 6.55 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top