04 July Friday

മട്ടാഞ്ചേരിയുടെ വാസ്‌തുപൈതൃകം 
കാമറക്കണ്ണിൽ ; കൺസ്‌ട്രക്‌ടഡ്‌ റിയാലിറ്റീസ്‌ പ്രദർശനം ശ്രദ്ധേയം

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024


മട്ടാഞ്ചേരി
കൊച്ചിൻ ഹെറിറ്റേജ്‌ കാർണിവലിൽ ശ്രദ്ധനേടി ബിജു ഇബ്രാഹിമിന്റെ ഫോട്ടോഗ്രാഫുകളുടെ പ്രദർശനം. മട്ടാഞ്ചേരിയുടെ വാസ്‌തുവിദ്യാ വൈവിധ്യത്തെ കാമറയിൽ പകർത്തിയ 30 ചിത്രങ്ങളുടെ പ്രദർശനമാണ്‌ ‘കൺസ്‌ട്രക്‌ടഡ്‌ റിയാലിറ്റീസ്‌’ പേരിൽ മട്ടാഞ്ചേരി ഇന്ത്യൻ ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രീസിന്റെ ബെർത്ത്‌ ആർട്ട്‌ ഗ്യാലറിയിൽ നടന്നുവരുന്നത്‌.

മട്ടാഞ്ചേരിയിലെ 42 വ്യത്യസ്ത ജനസമൂഹവുമായി ബന്ധപ്പെട്ട ചരിത്രവും ആചാരാനുഷ്ഠാനങ്ങളും സംസ്കാരവും ജീവിതരീതികളുമൊക്കെ വെളിപ്പെടുത്തുന്ന ചിത്രങ്ങളാണ്‌ ബിജു പകർത്തിയിട്ടുള്ളത്‌. പൗരാണിക നിർമാണങ്ങൾ, ലിഖിതങ്ങൾ, പൈതൃകകേന്ദ്രങ്ങൾ തുടങ്ങിയവയുടെ വ്യത്യസ്‌ത കാഴ്‌ചകൾ ചിത്രങ്ങളിൽ കാണാം.
2017ൽ കൊണ്ടോട്ടിയിൽനിന്ന്‌ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ മട്ടാഞ്ചേരിയിലെ ഉരു ആർട്ട്‌ ഗ്യാലറിയിൽ എത്തിയപ്പോഴാണ്‌ ബിജു ഇബ്രാഹിം മട്ടാഞ്ചേരിയുടെ സാംസ്‌കാരിക വൈവിധ്യത്തിലും വാസ്‌തുവിലും ആകൃഷ്‌ടനായത്‌. തുടർന്ന്‌ രണ്ടുവർഷം മട്ടാഞ്ചേരിയിൽ തങ്ങി പ്രദേശത്തിന്റെ വാസ്തുവിദ്യാ വൈവിധ്യത്തെ പകർത്തി. അവയിൽനിന്ന്‌ തെരഞ്ഞെടുത്ത ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. ആതിര മനോഹരൻ, അധീന അഷ്ഫാക്ക്, ആര്യ കുമാർ എന്നിവരാണ് പ്രദർശനത്തിന്റെ ക്യൂറേറ്റർമാർ. ഈ പ്രദേശത്തിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനൊപ്പം സമ്പന്നമായ വാസ്തുവിദ്യാ പൈതൃകം ലോകശ്രദ്ധയിലെത്തിക്കാനുമാണ്‌ ബിജുവിന്റെ ശ്രമം. പ്രദർശനം 29ന് സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top