04 July Friday

ഐ ഗ്രൂപ്പിലെ അധികാരത്തർക്കം ; പാമ്പാക്കുട പഞ്ചായത്ത്‌ പ്രസിഡന്റും അംഗവും ഏറ്റുമുട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024


പിറവം
പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡന്റും കോൺഗ്രസ്‌ അംഗവും ഏറ്റുമുട്ടി. ശനിയാഴ്‌ച ചേർന്ന പഞ്ചായത്ത്‌ കമ്മിറ്റിക്കിടെ കോൺഗ്രസിലെ ശ്രീകാന്ത് നന്ദനും പഞ്ചായത്ത്‌ അംഗം ജിനു സി ചാണ്ടിയും തമ്മിലായിരുന്നു കൈയാങ്കളി. അരീക്കൽ ഫെസ്റ്റ് സംബന്ധിച്ച തർക്കമാണ് അടിയിലെത്തിയത്‌. പ്രസിഡന്റ്‌ നേരിട്ട് ഫെസ്‌റ്റിന്റെ നടത്തിപ്പുചുമതല നിർവഹിച്ചത് ജിനു സി ചാണ്ടി ചോദ്യംചെയ്തു. ഇതോടെ പരസ്പരമുള്ള ചീത്തവിളിതുടങ്ങി. കമ്മിറ്റി അവസാനിക്കുന്ന സമയത്ത് പ്രസിഡന്റ്‌ ജിനുവിന്റെ കഴുത്തിന് പിടിച്ചതോടെ മറ്റ് അംഗങ്ങൾ ഇടപെട്ട് വിടുവിച്ചു.

കോൺഗ്രസിലെയും യുഡിഎഫിലെയും തർക്കത്തെ തുടർന്ന്‌ മൂന്നുമാസംമുമ്പ് പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡന്റ്‌ ജേക്കബ് വിഭാഗത്തിലെ രാധ നാരായണൻകുട്ടി എന്നിവർ  രാജിവച്ചിരുന്നു. ജിനു സി ചാണ്ടിയെ ഒഴിവാക്കി പുതുമുഖമായ ശ്രീകാന്തിനെയാണ് പ്രസിഡന്റാക്കിയത്. വൈസ് പ്രസിഡന്റ്‌ സ്ഥാനവും കോൺഗ്രസ് ഏറ്റെടുത്തു. ഇതോടെ കോൺഗ്രസിലെ ഒരു വിഭാഗവും ജേക്കബ് ഗ്രൂപ്പിലെ ഒരു വിഭാഗവും ഔദ്യോഗിക നേതൃത്വത്തിന് എതിരായി. പുറത്തായ മുൻ  വൈസ് പ്രസിഡന്റ്‌ രാധ നാരായണൻകുട്ടി ജിനുവിനെയാണ്‌ പിന്തുണയ്‌ക്കുന്നത്‌. ഐ ഗ്രൂപ്പിലെതന്നെ അധികാരത്തർക്കമാണ്‌ ഇപ്പോൾ അടിപിടിയിലേക്കെത്തിച്ചത്‌. കോൺഗ്രസ് രണ്ടു പാനലായി മത്സരിച്ച പാമ്പാക്കുട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിമതര്‍ വിജയിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top