കിഴക്കമ്പലം
കാഴ്ചയുടെ വിരുന്നൊരുക്കി കാരുകുളത്തെ നക്ഷത്രത്തോട് ശ്രദ്ധേയമാകുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ കാവുങ്ങപ്പറമ്പ് കാരുകുളം വാർഡിന്റെ അതിർത്തി പങ്കിടുന്ന വലിയ തോട്ടിലാണ് നക്ഷത്രങ്ങളും വര്‍ണലൈറ്റുകളും സ്ഥാപിച്ച് മനോഹരമാക്കിയത്. രണ്ടര കിലോമീറ്റർ ദൂരത്ത് 300 നക്ഷത്രങ്ങൾ തൂക്കിയിട്ടുണ്ട്. വലിയതോട് സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാണ് സംഘാടനം. എല്ലാ ദിവസവും വായനശാലകളുടെയും ക്ലബ്ബുകളുടെയും കലാപരിപാടികളും 31 വരെ സംഘടിപ്പിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..