04 July Friday

ജില്ലാ കേരളോത്സവം ഇന്ന് സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Dec 29, 2024

കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാ കേരളോത്സവ കബഡി മത്സരത്തിൽനിന്ന്


തൃക്കാക്കര
ജില്ലാ കേരളോത്സവം കായിക മത്സരങ്ങളിൽ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്നേറ്റം തുടരുന്നു. കാക്കനാട് കലക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ നടന്ന  ജില്ലാ  കേരളോത്സവത്തിന്റെ വടംവലി മത്സരത്തിൽ പുരുഷവിഭാഗത്തിൽ അങ്കമാലി ബ്ലോക്ക് ഒന്നാംസ്ഥാനവും  മുളന്തുരുത്തി ബ്ലോക്ക് രണ്ടാംസ്ഥാനവും നേടി. വടംവലി വനിതാവിഭാഗത്തിൽ വടവുകോട് ബ്ലോക്ക് ഒന്നാംസ്ഥാനവും വാഴക്കുളം ബ്ലോക്ക് രണ്ടാംസ്ഥാനവും നേടി. കബഡി മത്സരത്തിൽ ഏലൂർ നഗരസഭ ഒന്നാംസ്ഥാനവും പാറക്കടവ് ബ്ലോക്ക് രണ്ടാംസ്ഥാനവും ലഭിച്ചു.

ഡിസംബർ 20ന് ആരംഭിച്ച ജില്ലാ കേരളോത്സവത്തിൽ കലാ-–-കായിക വിഭാഗങ്ങളിലായി ഇതുവരെ 373 പോയിന്റുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനത്തും 231 പോയിന്റുമായി തൃപ്പൂണിത്തുറ നഗരസഭ രണ്ടാംസ്ഥാനത്തും 188 പോയിന്റുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് മൂന്നാംസ്ഥാനത്തും 186 പോയിന്റുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് നാലാംസ്ഥാനത്തും തുടരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ എന്നീ മത്സരങ്ങളുടെ ഫൈനൽ ഞായറാഴ്‌ച  നടക്കും. കേരളോത്സവ വിജയികൾക്കുള്ള സമ്മാനദാനം തിങ്കൾ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളിൽ ഹൈബി ഈഡൻ എംപി നിർവഹിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top