04 July Friday

ഭീഷണിയായി സ്ലാബില്ലാ ഓടകള്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024


പെരുമ്പാവൂർ
നഗരത്തിലെ ഓടകൾക്കുമുകളിലുള്ള സ്ലാബുകൾ അപകടാവസ്ഥയിൽ. പലയിടത്തും നിർമാണത്തിലെ അപാകംമൂലവും ജീർണാവസ്ഥയിലുമായ സ്ലാബുകളാണ് ഓടകൾക്കുമുകളിലുള്ളത്. എഎം റോഡും എംസി റോഡും സന്ധിക്കുന്ന ടൗൺ സിഗ്നൽ ജങ്ഷനിലെ ശങ്കരയ്യർ ടെക്സ്റ്റൈൽസിന് മുൻവശത്തെ ഓടയ്ക്കുമുകളിൽ സ്ലാബില്ലാതായിട്ട് മാസങ്ങളായിട്ടും നഗരസഭ നടപടിയെടുത്തില്ല.

രാത്രികാലങ്ങളിൽ കാൽനടയാത്രക്കാർ ഓടയിൽ വീഴുന്നത് പതിവാണ്. ഔഷധി ജങ്ഷനിലും ശ്രീധർമക്ഷേത്രം റോഡിലും കാളവയൽ റോഡിലും ഓടകൾക്കുമുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ അപകടാവസ്ഥയിലാണ്. ഗേൾസ് ഹൈസ്കൂളിനുസമീപവും ധർമശാസ്താ ക്ഷേത്രത്തിനുസമീപവും വീട്ടമ്മമാർ സ്ലാബ് തകർന്ന് ഓടയിലേക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. ആൽപ്പാറ ക്ഷേത്രത്തിലേക്ക് തിരിയുന്ന റോഡിന് കുറുകെയുള്ള ഓടയുടെ മുകളിൽ നാലുവർഷം മുമ്പ് നഗരസഭ സ്ഥാപിച്ച സ്ലാബി​ന്റെ കമ്പികൾ പുറത്തുവന്ന് ഒടിഞ്ഞുവീണു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top