ആലപ്പുഴ
ആലപ്പുഴ ബീച്ചിൽ ആയിരങ്ങളെ സാക്ഷിയാക്കി ‘ദേശാഭിമാനി അക്ഷരമുറ്റം’ ജില്ലാ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണംചെയ്‌തു. എൽപി, യുപി വിജയികൾക്ക് പി പി ചിത്തരഞ്‌ജൻ എംഎൽഎയും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് എച്ച് സലാം എംഎൽഎയും സമ്മാനങ്ങൾ നൽകി. ദേശാഭിമാനി യൂണിറ്റ് മാനേജർ രഞ്‌ജിത്ത് വിശ്വം അധ്യക്ഷനായി.
ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫ്, കായംകുളം സ്‌പിന്നിങ് മിൽ ചെയർമാൻ എ മഹേന്ദ്രൻ, സിപിഐ എം ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ, അമ്പലപ്പുഴ ഏരിയ സെക്രട്ടറി ആർ രാഹുൽ, ദേശാഭിമാനി മാർക്കറ്റിങ് മാനേജർ ഗോപൻ നമ്പാട്ട്, ചീഫ് സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ, ബ്യൂറോ ചീഫ് ജി അനിൽകുമാർ, അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ ജി ശ്യാംകുമാർ എന്നിവർ സംസാരിച്ചു. സ്‌പോൺസർമാരായ ഇസിആർ ഗ്രൂപ്പ് ചെയർമാൻ മധു ഭാസ്‌കർ, ശ്രീരുദ്ര ആയുർവേദ മൾട്ടിസ്‌പെഷ്യാലിറ്റി റിസർച്ച് സെന്റർ ചെയർമാൻ കെ എസ് വിഷ്‌ണു നമ്പൂതിരി, മാനേജിങ് ഡയറക്‌ടർ ഡോ. മായാലക്ഷ്‌മി, പ്രോമിസ് എജ്യുക്കേഷണൽ സർവീസസ് ഓപ്പറേഷൻ മാനേജർമാരായ അഞ്‌ജലി സദാശിവൻ, പി എ സാഗർ എന്നിവരെ അനുമോദിച്ചു. പ്രശസ്‌ത മ്യൂസിക് ബാൻഡായ ‘താമരശേരി ചുരം’ മെഗാ മ്യൂസിക്കൽ നൈറ്റ് അവതരിപ്പിച്ചു. ആയിരങ്ങൾ പങ്കാളികളായി.
ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യപ്രായോജകർ. ബഡീസ്, ഇസിആർ ഗ്രൂപ്പ്, ശ്രീരുദ്ര ആയുർവേദ ആശുപത്രി, വൈറ്റ് മാർട്ട്, വെൻകോബ്, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പി, കേരളബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്, ബാങ്ക് ഓഫ് ബറോഡ, ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്‌സ്, വള്ളുവനാട് ഈസ്‌റ്റ് മണി, ഗ്ലോബൽ അക്കാദമി, പ്രോമിസ് എഡ്യൂക്കേഷൻ സർവീസസ് എന്നീ സ്ഥാപനങ്ങളാണ് പ്രായോജകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..