അമ്പലപ്പുഴ
കരുവാറ്റ ലീഡിങ് ചാനലിന് കുറുകെ നാടിന്റെ വികസനസ്വപ്‌നങ്ങളുമായി നാലുചിറ പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നു. പുറക്കാട്, കരുവാറ്റ കരിനില കാർഷികമേഖലയുടെ വളർച്ചയ്‌ക്ക് സഹായകമാകുന്ന പാലം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനാകുമെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. ഇരുകരകളിലുമായി നദിയുടെ കടവുവരെ അപ്രോച്ച് റോഡിന്റെ ടാറിങ് പൂർത്തിയായി. ബിഎം-ബിസി നിലവാരത്തിലാണ് അപ്രോച്ച്റോഡ്.
ആദ്യ പിണറായി വിജയൻ സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണത്തിന് 38 കോടി രൂപയുടെ ഭരണാനുമതി നൽകിയത്. നിർമാണ പൂർത്തീകരണത്തിന് രണ്ടാം പിണറായി സർക്കാർ 2024 മാർച്ചിൽ 54.96 കോടി രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി കിഫ്ബിയിൽനിന്ന് ലഭ്യമാക്കിയാണ് പാലം ഗതാഗതത്തിന് സജ്ജമാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..