ഹരിപ്പാട്
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ഫ്ലഡ്‌ലിറ്റ് വോളിബോൾ ടൂർണമെന്റിന്റെ ആദ്യമത്സരത്തിൽ ഫ്രണ്ട്സ് പള്ളിക്കൽ വിജയികൾ. എവിസി ആറാട്ടുപുഴയെ നേരിട്ട് മൂന്ന് സെറ്റുകൾക്ക് തകർത്താണ് ഫ്രണ്ട്‌സിന്റെ വിജയം. സ്‌കോർ: 4–-15, 8–-15, 10–-15. കുമാരപുരം പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ ഫ്രണ്ട്‌സ് പള്ളിക്കൽ, എവിസി ആറാട്ടുപുഴ, പ്രോഗ്രസീവ് ചാരമംഗലം, ബിസ്‌മി കായംകുളം, നവജ്യോതി അടൂർ, മസാഖാൻ ബിസിനസ് ഗ്രൂപ്പ്, ബ്രദേഴ്സ് മാവേലിക്കര, കായിക അരീപ്പറമ്പ് എന്നിങ്ങനെ കേരളത്തിലെ എട്ട് പ്രമുഖ ടീമാണ് മാറ്റുരയ്‌ക്കുന്നത്.
ഒളിമ്പ്യൻ അനിൽകുമാർ ടൂർണമെന്റ് ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ ടി എം ഗോപിനാഥൻ അധ്യക്ഷനായി. സമ്മേളന സ്വാഗതസംഘം ചെയർമാൻ ടി കെ ദേവകുമാർ, ജനറൽ കൺവീനർ എം സത്യപാലൻ, കൺവീനർ സി പ്രസാദ്, അഡ്വ. ടി എസ് താഹ, എസ് സുരേഷ്, എ സന്തോഷ്, അഡ്വ. എം എം അനസലി, സംഘാടകസമിതി കൺവീനർ എ ഷമീർ, മഹേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..