ചേർത്തല
ബാലസംഘം ചേർത്തല ടൗൺ ഈസ്‌റ്റ് മേഖലാ കാർണിവൽ വിവിധ പരിപാടികളോടെ ആഘോഷമാക്കി. ജില്ലാ പ്രസിഡന്റ് വർഷ സജീവ് ഉദ്‌ഘാടനംചെയ്‌തു. ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ മുഖ്യപ്രഭാഷണം നടത്തി. വൈഗ സാബു അധ്യക്ഷയായി. സെക്രട്ടറി വിശ്വദേവ് സ്വാഗതംപറഞ്ഞു. ഏരിയ മുഖ്യരക്ഷാധികാരി ബി വിനോദ് കുട്ടികൾക്ക് സ്‌നേഹോപഹാരം വിതരണംചെയ്‌തു. കുട്ടികൾക്ക് ഷേർളി ഭാർഗവൻ, പി ഷാജിമോഹൻ, പി എം പ്രമോദ് എന്നിവർ ഉപഹാരം വിതരണംചെയ്‌തു.
എക്‌സ്‌റേ മേഖലയിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അഭിഷേക് ഗണേഷ് ഉദ്‌ഘാടനംചെയ്‌തു. പി ടി സതീശൻ അധ്യക്ഷനായി. അതുൽ രാധാകൃഷ്‌ണൻ, എസ് സുധീഷ്, എസ് ജയകൃഷ്‌ണൻ, കെ കമൽ, എസ് സുനിമോൾ, വി ഷേബു, പി വിഷ്‌ണു, എസ് യദുകൃഷ്‌ണൻ, എസ് മഹേഷ്, പി രാജേഷ്, എസ് ശശികാന്ത് എന്നിവർ സംസാരിച്ചു. പള്ളിപ്പുറം വടക്കിൽ യുവജന കമീഷൻ ജില്ലാ കോ–-ഓർഡിനേറ്റർ സി ശ്യാംകുമാർ മത്സരവിജയികൾക്ക് സമ്മാനം വിതരണംചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..