06 July Sunday

സാഹോദര്യ സന്ദേശവുമായി 
മാനവ മൈത്രി സന്ധ്യ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനം സംഘടിപ്പിച്ച മാനവ മൈത്രി സന്ധ്യ സാഹിത്യകാരന്‍ 
ചുനക്കര ജനാര്‍ദനന്‍നായര്‍ കേക്ക്‌ മുറിച്ച്‌ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
സഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനം പുന്നമൂട് അമലഗിരി ബിഷപ്‌ ഹൗസില്‍ സംഘടിപ്പിച്ച മാനവ മൈത്രി സന്ധ്യ സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദനന്‍നായര്‍ കേക്ക് മുറിച്ച് ഉദ്ഘാടനംചെയ്‌തു. ഭദ്രാസനാധ്യക്ഷന്‍ ബിഷപ്‌ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപോലീത്ത അധ്യക്ഷനായി. 
മാവേലിക്കര മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അബ്‌ദുല്‍ സത്താര്‍ മൗലവി, ശുഭാനന്ദാശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദന്‍, ഭദ്രാസന വികാരി ജനറല്‍ മോണ്‍. സ്റ്റീഫന്‍ കുളത്തുംകരോട്ട്, മുരളീധരന്‍ തഴക്കര, ഫാ. ജേക്കബ് ജോണ്‍ കല്ലട, കെഎംവൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, റവ. ഫാ. ജയ്‌സണ്‍, ഫാ. സാമുവല്‍ പായിക്കാട്ടേത്ത്, ഫാ. ജോണ്‍ വൈപ്പില്‍, ഫാ. റോബര്‍ട്ട് പാലവിളയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top