01 July Tuesday
ജില്ലാ കേരളോത്സവം

ചേളന്നൂർ ബ്ലോക്കിന് ഓവറോൾ കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

ജില്ലാ കേരളോത്സവത്തിലെ മികച്ച നാടകം ചെമ്പൻ പ്ലാവിലെ അഭിനേതാക്കൾ ട്രോഫിയും സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങുന്നു

പേരാമ്പ്ര
സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച  ജില്ലാ കേരളോത്സവത്തിൽ  283 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻമാരായി. 239 പോയിന്റോടെ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും 202 പോയിന്റുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി. 25 പോയിന്റ്‌ നേടിയ ചേളന്നൂർ ബ്ലോക്കിലെ എം പി അഭിനവ് കലാപ്രതിഭാ പട്ടം ചൂടി. 20 പോയിന്റ്‌ വീതം നേടിയ പേരാമ്പ്ര ബ്ലോക്കിലെ വി എം അനുശ്രീ, കോഴിക്കോട് കോർപറേഷനിലെ കെ പി തീർഥ, കുന്നമംഗലം ബ്ലോക്കിലെ ഹൃദ്യ ജി മോഹൻ എന്നിവർ കലാതിലക പട്ടം പങ്കിട്ടു.  
  പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജ് ഗ്രൗണ്ടിൽ 54 ഇനങ്ങളിൽ മൂന്ന്‌ ദിവസങ്ങളിലായാണ്‌ മത്സരം നടന്നത്‌. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അവതരിപ്പിച്ച  ചെമ്പൻ പ്ലാവ് മികച്ച നാടകമായും ഇതിൽ അഭിനയിച്ച കെ അഭിൻ മികച്ച നടനായും ആർ ഗായത്രി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.  ചെമ്പൻ പ്ലാവിലെ നടീനടന്മാർക്ക് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനു സി കുഞ്ഞപ്പൻ, ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ ടി കെ സുമേഷ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വിനോദ് പൃത്തിയിൽ എന്നിവർ ഉപഹാരവും സർട്ടിഫിക്കറ്റുകളും നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top