06 July Sunday

ബജറ്റ് ടൂറിസം: കണ്ണൂർ 
കെഎസ്ആർടിസി 
നമ്പർ വൺ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

 കണ്ണൂർ

ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതൽ വരുമാനം നേടി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി. ഡിസംബറിൽ 25 ട്രിപ്പുകളിൽനിന്നായി 26,04,560 രൂപയാണ്  കണ്ണൂർ യൂണിറ്റിന് ലഭിച്ചത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിലും ട്രിപ്പുകൾ നടത്തുമെന്ന് കണ്ണൂർ യൂണിറ്റ് ഓഫീസറും നോർത്ത് സോൺ ഓഫീസറുമായ വി മനോജ് കുമാർ പറഞ്ഞു.
 മൂന്നിന് ഗവി-–- കുമളി, കൊല്ലൂർ-–- കുടജാദ്രി യാത്ര സംഘടിപ്പിക്കും.  അഞ്ചിന് വയനാട്, പത്തിന് മൂന്നാർ–- -മറയൂറാണ് യാത്ര.   11ന് നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര, 12ന് വൈതൽമല, കോഴിക്കോട്, 17ന് വാഗമൺ, മലക്കപ്പാറ, കൊല്ലൂർ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിൾ സഫാരി, റാണിപുരം, 24 ന് മൂന്നാർ -മറയൂർ, 26ന് കോഴിക്കോട്, വൈതൽമല, നെഫർറ്റിറ്റി, 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 നമ്പറിൽ ബന്ധപ്പെടാം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top