06 July Sunday

13 കേന്ദ്രങ്ങളിൽ നാളെ 
വിമുക്തഭട സംഗമം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 31, 2024

 

കണ്ണൂർ
സിപിഐ എം  ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ 13 കേന്ദ്രങ്ങളിൽ ജനുവരി ഒന്നിനു  വിമുക്ത ഭടന്മാരുടെ സംഗമവും ആദരവും സംഘടിപ്പിക്കും.  ചെറുപുഴ, അരവഞ്ചാൽ, മാത്തിൽ, മാതമംഗലം, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യിൽ, അഴീക്കോട്, മൂന്നുപെരിയ, ചക്കരക്കൽ, പിണറായി, മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിലാണ് പരിപാടി.
 പുതുവത്സര ദിനത്തിൽ നടക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന്  ജില്ലാ സെക്രട്ടറി എം വി ജയരാജൻ അഭ്യർഥിച്ചു. യുദ്ധഭൂമിയിൽ ശത്രുക്കളുടെയും ഭീകരവാദികളുടെയും ആക്രമണത്തിൽ  നാടിനുവേണ്ടി  ജീവൻപോലും സമർപ്പിക്കേണ്ടിവന്ന സൈനികർ നിരവധിയാണ്. പരിക്കേറ്റവരുമുണ്ട്. സ്തുത്യർഹമായ സേവനത്തിനുശേഷം പിരിഞ്ഞവരെ ആദരിക്കുന്നത് അഭിമാനകരമാണെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top